ഉസ്താദിന് 45 വര്‍ഷം ജയില്‍–ഏഴുവയസുകാരിക്ക് പീഡനം-
കാസര്‍ഗോഡ്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ.
കര്‍ണാടക സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്.
2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ കേസ് അന്വേഷിച്ച കാസര്‍ഗോഡ് ടൗണ്‍ പോലീസ് അബ്ദുള്‍ മജീദിനെതിരേ തെളിവുകള്‍ കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു.
ഏഴ് വയസുകാരിയായ കുട്ടിയെ മദ്രസാധ്യാപകന്റെ രൂപത്തില്‍ രക്ഷിതാവിനോളം പ്രധാന്യമുള്ള ആള്‍ പീഡിപ്പിച്ചുവെന്നതാണ് പ്രതിക്കെതിരേയുള്ള പ്രധാന ഘടകമായി കോടതി പരിഗണിച്ചത്.
കേസില്‍ 15 സാക്ഷികളെയും 14 തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കേസിന്റെ വിചാരണ ഘട്ടത്തില്‍ കൂറുമാറിയിരുന്നു.
എന്നാല്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ മജീദ് ലത്തീഫി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
പോക്‌സോ നിയമത്തിലെ 5എഫ്, 5എല്‍, 5എം തുടങ്ങിയ മൂന്ന് വകുപ്പുകള്‍ അനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
ഓരോ വകുപ്പിലും 15 വര്‍ഷം വീതമാണ് 45 വര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചത്.