കീടനാശിനികഴിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.
പരിയാരം: കീടനാശിനികഴിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.

അതിയടം മാടപ്പുറത്തെ കിഴക്കേവീട്ടില്‍ കെ.വി.കാര്‍ത്ത്യായനി(73)യാണ് മരിച്ചത്.
നവംബര്‍ 11 ന് രാത്രി 9.40 നാണ് കാര്‍ത്യായനിയെ കീടനാശിനി കഴിച്ച് അവശനിലയില്‍ കണ്ടത്.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികില്‍സയിലിരിക്കെ 13 ന് രാത്രി 10.30 നാണ് മരിച്ചത്.
ഭര്‍ത്താവ്: ബാലന്‍.
മകള്‍: കെ.വി.അജിത.
മരുമകന്‍: എന്‍ ഭാസ്‌കരന്‍(പയ്യട്ടം).
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍ മാസ്റ്റര്‍, കൃഷ്ണന്‍(റിട്ട.എസ്.ഐ), കമലാക്ഷി(കടന്നപ്പള്ളി).
