കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റിന് പോലീസ് മര്‍ദ്ദനം-പ്രതിഷേധം ശക്തം

പത്തനംതിട്ട: കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിക്കു നെരെ നടന്ന പോലീസ് ആക്രമണത്തില്‍ ഐ ജെ യു പ്രതിഷേധിച്ചു.

യൂത്ത് കോണ്‍ഗ്രസ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിയെ പൊലീസ് മര്‍ദ്ദിച്ചതില്‍ കെ.ജെ.യു സംസ്ഥാന കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്റെ നേത്യത്വത്തില്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ കരിക്കൊടി കാട്ടുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗ്യാലക്‌സി ചാനല്‍ ചീഫ് എഡിറ്റര്‍ ജിജു വൈക്കത്തുശ്ശേരിയ്ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റത്.

ഞായറാഴ്ച്ച വൈകിട്ട് 6.15 ന് മല്ലപ്പള്ളി മടുക്കോലി ജംഗ്ഷനില്‍ വെച്ചാണ് പോലീസ് ജിജുവിനെ മര്‍ദ്ദിച്ചത്.

തിരുവല്ല ഡി വൈ എസ് പി രാജപ്പന്‍ റാവുത്തറുടെ നേത്യത്വത്തില്‍ വന്‍ പോലീസ് യൂത്ത് കോണ്‍ഗ്രസുക്കാരെ നേരിടുന്നതിന് ഇടയിലാണ് ജിജുവിനെ പോലീസ് മര്‍ദ്ദിച്ചത്.

യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയും കാലികുടവും മന്ത്രിയെ കാണിച്ച് പ്രതിക്ഷേധിക്കുന്ന സമര പരിപാടിയാണ് ആസൂത്രണം ചെയ്തത്. ഇത് അറിഞ്ഞാണ് ജിജു സംഭവ സ്ഥലത്ത് എത്തിയത്.

പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജിജു മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.