തളിപ്പറമ്പ്: വ്യാജ പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഫീസിലെ താല്‍ക്കാലിക സ്വീപ്പറുടെ പേരില്‍ പോലീസ് കേസെടുത്തു.
പട്ടുവം മുതുകുടയിലെ കല്ലാ വീട്ടില്‍കെ.വി.രവീന്ദ്രന്റെ(56)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
2026 ഫിബ്രവരി നാല് മുതല്‍ തളിപ്പറമ്പ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഫീസില്‍ താല്‍ക്കാലിക സ്വീപ്പറുടെ തസ്തികയില്‍ ജോലിചെയ്തു വരുന്ന പ്രതി
2023 ഫിബ്രവരി 21-മുതല്‍ 2025 ഫിബ്രവരി 21 വരെ കാലാവധിയുള്ള പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ച് ഒറിജിനല്‍ എന്ന് വിശ്വസിപ്പിച്ച് കൈവശം വെച്ച് ഉപയോഗിച്ച് മന:പൂര്‍വ്വം വഞ്ചന ചെയ്തതായിട്ടാണ് പരാതി.
തളിപ്പറമ്പ് ഡി.എച്ച്.ക്യു എസ്.ഐ എം.ജി.രാജീവ് നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറാണ് കേസെടുത്തത്.