പരിയാരം പോലീസ് സ്റ്റേഷന്‍ പരിധി തിരുട്ട് ഗ്രാമങ്ങളായി മാറി-അഡ്വ.വി.പി.അബ്ദുള്‍റഷീദ്.
പരിയാരം:പരിയാരം പോലീസ് സ്റ്റേഷന്‍ പരിധി തിരുട്ട്ഗ്രാമങ്ങളായി മാറിയെന്ന് കെ പി സി സി അംഗം അഡ്വ വി.പി.അബ്ദുല്‍ റഷീദ്.
ഒരു വര്‍ഷത്തോളമായി എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞു കിടക്കുന്ന പോലീസ് സ്റ്റേഷന്‍ നോക്കുത്തിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോഷണങ്ങളില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ പരിയാരം പോലീസ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഷണ കേസുകള്‍ പെരുകിയിട്ടും ഒരു കേസില്‍ പോലും പ്രതികളെ പിടികൂടിയിട്ടില്ല, നിരവധി മോഷണ കേസുകളില്‍ അന്വേഷണം പോലും നടത്താതെ എഴുതിത്തള്ളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരിയാരം പോലീസ് ആരെ നടത്തുന്ന ഡ്യൂട്ടി ഒളിച്ചുനിന്ന് വാഹനങ്ങല്‍ പിടികൂടി പെറ്റിയടിച്ച് സര്‍ക്കാറിന് വരുമാനമുണ്ടാക്കലും കഞ്ചാവുബീഡി വലിക്കുന്നവരെ മണിപ്പിച്ച് പിടിക്കലും മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോഷണം തടയുവാനും, മോഷണക്കേസുകളില്‍ പ്രതികളെ പിടികൂടുവാനും പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ജനകീയ ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും അബ്ദുല്‍ റഷീദ് പറഞ്ഞു.
എമ്പേറ്റില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് പരിയാരം പോലീസ് സ്റ്റേഷനില്‍ മുന്നില്‍ പോലിസ് തടഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ പി.വി അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. പി.സാജിത, പി.വി.സജീവന്‍, എം.എ.ഇബ്രാഹിം, ഐ.വി.കുഞ്ഞിരാമന്‍, പി.നാരായണന്‍, വി.വി.രാജന്‍, അഷറഫ് പുളുക്കൂല്‍, ഇ.വിജയന്‍, അഷറഫ് കൊട്ടോല, വി.വി.സി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.