പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി-ടി.വിക്രം ഉത്തരമേഖലാ ഐ.ജി.
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനം.
ആംഡ് പോലീസ് ബറ്റാലിന്റെ എഡിജിപിയായിരുന്ന കെ.പത്മകുമാറിനെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി് നിയമിച്ചു.
പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലന്‍സിന്റെ ചുമതലയുള്ള എഡിജിപിയാക്കി. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബവ്‌റിജസ് കോര്‍പ്പറേഷന്റെ എംഡിയായി നിയമിച്ചു.
ബവ്‌റിജസ് കോര്‍പ്പറേഷന്റെ എംഡി സ്ഥാനം എഡിജിപി സ്ഥാനത്തിനു തതുല്യമായി ഉയര്‍ത്തി. ഷാജ് കിരണ്‍ വിവാദത്തില്‍ വിജിലന്‍സ് എഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ എം.ആര്‍.അജിത്കുമാറിന് വീണ്ടും സ്ഥലംമാറ്റം.
പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എഡിജിപിയായിരുന്ന അജിത്കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു.
സെക്ര്യൂരിറ്റി ഐജിയായിരുന്ന ടി. വിക്രത്തെ കോഴിക്കോട് നോര്‍ത്ത് സോണ്‍ ഐ.ജിയായി നിയമിച്ചു.( കാസര്‍ഗോഡ് ജില്ല മുതല്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തി വരെയുള്ള പോലീസ് ജില്ലകള്‍ ഇദ്ദേഹത്തിന്റെ അധികാര പരിധിയില്‍ വരും.)
നോര്‍ത്ത് സോണ്‍ ഐജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി നിയമിച്ചു.
ബവ്‌റിജസ് കോര്‍പറേഷന്‍ എംഡിയായിരുന്ന എസ്.ശ്യാംസുന്ദറിനെ ക്രൈം ഡിഐജിയായി നിയമിച്ചു.
കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെ സ്‌പെഷല്‍ ബഞ്ച് (സെക്യൂരിറ്റി) എസ്പിയായി നിയമിച്ചു.
എറണാകുളം റൂറല്‍ എസ്പി കെ.കാര്‍ത്തിക് കോട്ടയം എസ്പിയാകും. കൊല്ലം സിറ്റി കമ്മിഷണറായിരുന്ന ടി.നാരായണന്‍ പൊലീസ് ആസ്ഥാനത്ത് അഡിഷനല്‍ ഐജിയാകും.
പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന മെറിന്‍ ജോസഫാണ് പുതിയ കൊല്ലം കമ്മിഷണര്‍.
ഇടുക്കി എസ്പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു.
വയനാട് എസ്പി അരവിന്ദ് സുകുമാര്‍ കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റാകും.
കോട്ടയം എസ്പിയായിരുന്ന ഡി.ശില്‍പയെ വനിതാ സെല്‍ എസ്പിയായി നിയമിച്ചു.
ഇവര്‍ക്ക് വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റിന്റെ അധിക ചുമതലയും ഉണ്ടാകും.
പൊലീസ് ആസ്ഥാനത്തെ എഐജി ആനന്ദിനെ വയനാട് എസ്പിയായും നിയമിച്ചിട്ടുണ്ട്.
നോര്‍ത്ത് സോണ്‍ ഐ.ജിയായി നിയമതനായ T. വിക്രം സി.ബി.ഐ കൊച്ചി യൂണിറ്റ് മേധാവി എയര്‍പോര്‍ട്ടുകളുടേയും മറ്റും ചുമതലയുള്ള സി.ഐ.എസ്.എഫ് ഐ.ജി,
കണ്ണൂര്‍ എസ്.പി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച പ്രഗല്‍ഭനായ പോലീസ് ഉദ്യോഗസ്ഥനാണ്. ഹൈദരാബാദ് സ്വദേശിയാണ്.