രാഷ്ട്രീയം വേണ്ടാ വേണ്ട-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പടിക്ക് പുറത്തുവെച്ചിട്ട് വന്നാല്‍മതിയെന്ന് പ്രിന്‍സിപ്പാള്‍
പരിയാരം: ഡ്യൂട്ടിസമയത്ത് രാഷ്ട്രീയം വേണ്ടെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പാളിന്റെ കര്‍ശന നിര്‍ദ്ദേശം.
രാ ഷ്ട്രീയ പ്രവര്‍ത്തനം പടിക്കുപുറത്ത് വെച്ചിട്ട് ഇങ്ങോട്ട് വന്നാല്‍ മതിയെന്നാണ് യൂണിയന്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്.
ഡ്യൂട്ടി സമയത്ത് സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രിയായിട്ടും കമ്പസില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനവുമായി ജീവനക്കാര്‍ നിരന്തരം ബന്ധപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ സ്ഥാപനമായിട്ടും ഇപ്പോഴും ചില ജീവനക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഡ്യൂട്ടി സമയത്ത് സംഘടന പ്രവര്‍ത്തനം നടത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ അറിയിച്ചിട്ടുണ്ട്.
സജീവരാഷ്ട്രീയപ്രവര്‍ത്തകരായ നൂറുകണക്കിനാളുകളാണ് സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഇവിടെ ജോലിക്ക് കയറിയിരുന്നത്.