കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട 7 ലക്ഷം രൂപ പഞ്ചായത്തംഗം വെട്ടിച്ചതായി പരാതി-
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ പഞ്ചായത്ത് മെമ്പര്‍ വെട്ടിച്ചതായി ആരോപണം.
തീരദേശ മേഖലയില്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്കായി കുടുംബശ്രീ അംഗങ്ങള്‍ അറിയാതെ സി.ഡി.എസ്. തലവനായ വാര്‍ഡ്‌മെമ്പര്‍ വ്യാജഒപ്പിട്ട് അപേക്ഷിച്ചതായാണ് ആരോപണം.
ആറാംവാര്‍ഡിലെ നവജ്യോതി സ്വയം സഹായ സംഘത്തിലാണ് വെട്ടിപ്പ് നടന്നത്.വ്യാജ അപേക്ഷ അനുസരിച്ച് അനുവദിച്ച ഏഴ് ലക്ഷം രൂപവെട്ടിച്ച് ഇടപാടില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
സഹകരണ ബേങ്കില്‍ നിന്നാണ് പണം പിന്‍വലിച്ചത്.നവംബര്‍ 1, 2, 3, 5 തീയ്യതികളിലാണ് ഭാരവാഹികളും, അംഗങ്ങളും അറിയാതെ ഏഴ് ലക്ഷം രൂപ ചെക്കില്‍ വ്യാജ ഒപ്പിട്ട് ബേങ്കില്‍ നിന്ന് പിന്‍വലിച്ചത്.
ഈതുക 4% പലിശക്കാണ് അംഗങ്ങള്‍ക്ക് വായ്പയായി നല്‌കേണ്ടത്.
അംഗങ്ങളുടെ വ്യാജ അപേക്ഷയും, 7 ലക്ഷം രൂപ വെട്ടിച്ചതും വ്യാജ ഒപ്പിലാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഗുരുതരമായ കുറ്റകൃത്യത്തില്‍ വാര്‍ഡ് മെമ്പര്‍ പ്രതിയായത് നാട്ടില്‍ പാട്ടായി.
പണം തട്ടിപ്പ് നടത്തിയ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെക്കണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് സംബസിച്ച് കുടുംബശ്രീ സിക്രട്ടറിക്ക് അംഗങ്ങള്‍ പരാതിയും നല്‍കിയിട്ടുണ്ട്.