കുറ്റ്യേരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ചെറുവിച്ചേരിയിലെ കെ.രാജഗോപാലിന്റെ(52) മൃതദേഹം ഇന്ന് രാവിലെ അഗ്നിശമനസേന കണ്ടെത്തി

തളിപ്പറമ്പ്: പുഴയില്‍ ചാടിയ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മൃതദേഹം കണ്ടെത്തി.

കുറ്റ്യേരി പാലത്തില്‍ നിന്നും കഴിഞ്ഞ നവംബര്‍ 30 ന് പുഴയിലേക്ക് ചാടിയ ചെറുവിച്ചേരിയിലെ കെ.രാജഗോപാലിന്റെ(52)

മൃതദേഹമാണ് ഇന്ന് രാവിലെ അഗ്നിശമനസേന കണ്ടെത്തിയത്.കൂവേരി സ്വദേശിയാണ് മരിച്ച രാജഗോപാലന്‍

തളിപ്പറമ്പ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

30 ന് രാവിലെ ഏഴരമുതലാണ് കടന്നപ്പള്ളി-പാണപ്പുഴയിയെ ചെറുവിച്ചേരി സ്വദേശിയായ കെ.രാജഗോപാലിനെ കാണാതായത്.

പയ്യന്നൂര്‍ പെരുമ്പയില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്റര്‍ നടത്തിവരികയായിരുന്നു. രാവിലെ ഷോപ്പിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹത്തിന്റെ ഫോണ്‍ പിന്നീട് സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.

ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇന്നലെ രാവിലെയാണ് കുറ്റ്യേരി പാലത്തില്‍ ഇദ്ദേഹത്തിന്റെതെന്ന് സംശയിക്കപ്പെടുന്ന രണ്ട് ചെരിപ്പുകള്‍ കണ്ടെത്തിയത്.

ബന്ധുക്കള്‍ ഇത് രാജഗോപാലിന്റെ തന്നെയാണെന്ന് തിരിച്ചറിഞ്ഞതിനെതുടര്‍ന്നാണ് അഗ്‌നിശമനസേന വൈകുന്നേരം ആറോടെ തെരച്ചില്‍ തുടങ്ങിയത്.

അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്.