പയ്യന്നൂര്‍: പൊന്‍കുറി മലയന്‍ സമുദായ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദനസദസും കുടുംബസംഗമവും ആഗസ്ത് 24 ഞായറാഴ്ച്ച വൈകുന്നേരം 3 മണി മുതല്‍ തൃക്കരിപ്പൂര്‍ കൂലേരി മുണ്ട്യ നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

രാജന്‍ പണിക്കരുടെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടി പ്രശസ്ത സിനിമ നടന്‍ കെ.യു. മനോജ് അന്നൂര്‍ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ജ്യേത്സന്‍ ജ്യോതിസദനം എ വി മാധവ പൊതുവാള്‍ അന്നൂര്‍ മുഖ്യാതിഥിയായിരിക്കും.

മംഗലാപുരത്തെ വിവിധ സംഘടനകളുടെ സജീവ പ്രവര്‍ത്തകനും വ്യാപാരിയുമായ ഗണേശന്‍ കല്ലിടില്‍, റിട്ട.മുഖ്യാധ്യാപിക എ.വി.സുജാത, കാസര്‍ഗോഡ് സ്‌പെഷ്യല്‍ബ്രാഞ്ച് എ സ്.ഐ കെ.കെ.രതീഷ് എന്നിവര്‍ പ്രസംഗിക്കും.

അമേഖ് കെ കടമ്പൂര്‍, സി.കെ.ദേവന, ജെ.എസ്.കൃഷ്ണജിത്ത്, വൈഗ ഷാജി, ആദികേശ് ഡി.റാം, കലാനിലയം സജിത്പണിക്കര്‍, ജിനേഷ്പണിക്കര്‍, അനശ്വര അതുല്‍, അനന്തുകൃഷ്ണ എന്നീ പ്രതിഭകളെ അനുമോദിക്കും.

ചടങ്ങില്‍ വെച്ച് 70 വയസ്സിനുമുകളില്‍ പ്രായമുള്ള അമ്മമാരെ ആദരിക്കും.

സജേഷ് പണിക്കര്‍ സ്വാഗതവും കൃപേഷ് പണിക്കര്‍ നന്ദിയും പറയും.

തുടര്‍ന്ന് പൊന്‍കുറി കുടുംബാഗംങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

വാര്‍ത്ത സമ്മേളനത്തില്‍ സജേഷ് പണിക്കര്‍, മധു പെരുമലയന്‍ അന്നൂര്‍, രാജന്‍ പണിക്കര്‍ എളമ്പച്ചി, കുഞ്ഞിരാമന്‍ പണിക്കര്‍ ആലക്കാട്, കൃഷ്ണകുമാര്‍ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.