പോസ്റ്റ് ഓഫീസ് സേവനങ്ങളുടെ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പോസ്റ്റ് ഓഫീസിലെ വിവിധ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നടത്തുന്ന ഡി.സി.സി.പി പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍നിര്‍വഹിച്ചു.

തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് മാസ്റ്റര്‍ എസ്.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പോസ്റ്റ് ഓഫീസ് സേവനങ്ങളെ കുറിച്ച് എം.വി.ഉഷ നായര്‍ ക്ലാസെടുത്തു.

വി ഉണ്ണികൃഷ്ണന്‍ സ്വാഗതവും സി.സുഭാഷ് നന്ദിയും പറഞ്ഞു.

പ്രധാനമായും പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ ജനങ്ങളില്‍ എത്തിയിരിക്കുന്നത് കൗണ്ടര്‍ സ്റ്റാഫ് ആന്‍ഡ് പോസ്റ്റുമാന്‍ മാരിലൂടെയാണ്.

എങ്കിലും കൂടുതല്‍ ബോധവത്കരണം നല്‍കാന്‍ വേണ്ടിയാണു പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റ് ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

നിക്ഷേപ മേഖലയില്‍ പല തരത്തിലുള്ള സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ് ഫിക്‌സഡ് ഡെപ്പോസിറ്രഅ, ഇന്‍സ്റ്റാള്‍മെന്റ് ടൈപ്പ് അക്കൗണ്ടുകള്‍ എന്നിവ ആകര്‍ഷകമായ പലിശ നിരക്കില്‍ ഏതൊരു സാധാരണക്കാരനും തുടങ്ങാവുന്നതാണ്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായുള്ള അക്കൗണ്ടകളും ഇതില്‍ പെടുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കായി 8.2% പലിശ നിരക്കില്‍ എസ്.സി.എസ്.എസ് സ്‌കീം അക്കൗണ്ടുകള്‍ ലഭ്യമാണ്.

ഏകദേശം 13 ഇനം സേവനങ്ങള്‍ പോസ്റ്റ് ഓഫീസസ് സേവിങ്‌സ് ബാങ്കിംഗ് മേഖലയില്‍ മാത്രം ലഭ്യമാണ്.

ഇവയെ കൂടാതെ ഇന്‍ഷുറന്‍സ് മേഖലയിലും കത്ത്, പാര്‍സല്‍ മേഖലയിലും നിരവധി സേവനങ്ങള്‍ തപാല്‍ വിഭാഗം നല്‍കുന്നുണ്ട്.