ങ്ഹാ—അലക്ക് നടക്കുന്നു-യന്ത്രങ്ങള്‍ കട്ടപ്പൊക-ഒരുകോടി രൂപക്ക് പുതിയ മെഷീനുകള്‍ വാങ്ങാനുള്ള ഫയല്‍ ഡി.എം.ഇയില്‍
ങ്ഹാ—അലക്ക് നടക്കുന്നു-യന്ത്രങ്ങള്‍ കട്ടപ്പൊക-ഒരുകോടി രൂപക്ക് പുതിയ മെഷീനുകള്‍ വാങ്ങാനുള്ള ഫയല്‍ ഡി.എം.ഇയില്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പവര്‍ലോണ്‍ഡ്രി വിഭാഗത്തിലെ അഞ്ച് അലക്കുയന്ത്രങ്ങളില്‍ നാലെണ്ണവും പ്രവര്‍ത്തനരഹിതം.
200 ലിറ്റര്‍ വെള്ളം ഉപയോഗിക്കാവുന്ന ഒരു മെഷീന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
കേടായ അലക്കുയന്ത്രങ്ങള്‍ തമിഴ്‌നാട്ടിലുള്ള ടെക്‌നീഷ്യന്‍മാരെ വരുത്തി ലക്ഷങ്ങള്‍ ചെലവഴിച്ച് റിപ്പേര്‍ ചെയ്തുവെങ്കിലും കഷ്ടിച്ച് ഒരു മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്.
ഇപ്പോള്‍ കേടായ മെഷീനുകള്‍ക്ക് പകരമായി പുതിയ മെഷീനുകള്‍ വാങ്ങുന്നതിന് ഡി.എം.ഇ. അനുമതി നല്‍കിയതായി പറയുന്നുണ്ടെങ്കിലും എങ്കില്‍ എന്തിന് പഴയ മെഷീനുകള്‍ റിപ്പേര്‍ചെയ്തു എന്ന ചോദ്യം ഉയരുന്നുണ്ട്.
വിവിധ കപ്പാസിറ്റിയുള്ള അലക്കുയന്ത്രങ്ങളോടൊപ്പം തുണികള്‍ ഉണക്കാനുള്ള ഡ്രയറുകളും കേടായി കിടക്കുകയാണ്.
പ്രതിമാസം ഒരുലക്ഷം രൂപയുടെ സോപ്പുപൊടികളും അനുബന്ധ രാസവസ്തുക്കളും വാങ്ങിക്കൊണ്ടിരിക്കുന്ന ലോണ്‍ഡ്രി വിഭാഗത്തില്‍
അത്രയൊന്നും ഉപയോഗപ്പെടുത്തുന്നില്ലെന്നത് സംബന്ധിച്ചും ടെണ്ടര്‍നടപടികളിലെ സുതാര്യതയില്ലായ്മയും സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ വിവാദങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സി എസ് എസ് ഡി ടെക്‌നീഷ്യന്‍ തന്നെയാണ് പവര്‍ ലോഡ്രിയുടെയും ചുമതല വഹിക്കുന്നത്.