പ്രഭാകരന്‍ കടന്നപ്പള്ളി കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടെറി

പരിയാരം: കബി.ജെ.പി നേതാവ് പ്രഭാകരന്‍ കടന്നപ്പള്ളിയെ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടെറിയായി നിയമിച്ചു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരാണ് കമ്മറ്റി പുന;സംഘടിപ്പിച്ചത്.

ഏഴ് വൈസ് പ്രസിഡന്റുമാരെ.ും മൂന്ന് ജന.സെക്രട്ടെറിമാരെയും 7 സെക്രട്ടെറിമാരെ.ും ഒരു ട്രഷററേയുമാണ് പുതുതായി നിയമിച്ചത്.

കടന്നപ്പള്ളിയില്‍ നിന്നും സംസ്ഥാന നേതാവായി ഉയരുന്ന നാലാമത്തെ രാഷ്ട്രീയനേതാവാണ് പ്രഭാകരന്‍.

കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍ എം.പി, സുധീഷ് കടന്നപ്പള്ളി എന്നിവര്‍ക്കു ശേഷം ബി.ജെ.പിയിലും കടന്നപ്പള്ളിയില്‍ നിന്ന് പുതിയ നേതാവ് ഉയര്‍ന്നുവന്നിരിക്കയാണ്.