ശുഭപന്തുവരാളി രാഗത്തില്‍ ലയിക്കാന്‍ നീലകണ്ഠ അബോഡില്‍ എം.ജയചന്ദ്രനും.
തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പന്ത്രണ്ടാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ പ്രണവം എം കെ. ശങ്കരന്‍ നമ്പൂതിരി.

കര്‍ണ്ണാടക സംഗീതത്തിലെ നാല്പത്തിഅഞ്ചാം മേളകര്‍ത്താരാഗം ശുഭപന്തുവരാളിയില്‍ (അക്ഷരാര്‍ത്ഥത്തില്‍ ‘മംഗളകരമായ ചന്ദ്രന്‍) മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച ശ്രീ സത്യനാരായണം ഉപാസ്മഹേ എന്ന കീര്‍ത്തനം ആലപിച്ചപ്പോള്‍ സംഗീത പ്രേമികള്‍ സ്വയം മറന്ന് ലയിച്ചിരുന്നു. ഈ രാഗത്തില്‍ രാഗാലാപനം, താനം, ശ്രീ സത്യനാരായണന്‍ ഉപാസ്മഹേ എന്ന കീര്‍ത്തനം, നിരവല്‍, സ്വരവിസ്താരം എന്നിവ ഉള്‍പ്പെടുത്തി രണ്ടു മണിക്കൂറോളം സ്വയം ആസ്വദിച്ച് അദ്ദേഹം ആലപിച്ചു.
ചിദംബരനാഥയോജിയുടെ സാന്നിദ്ധ്യത്തില്‍ മുത്തുസ്വാമി ദീക്ഷിതര്‍ വാരണാസിയില്‍ താമസിച്ചപ്പോള്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ രചിച്ചതാണ് ഈ കൃതി.
ശ്രേഷ്ഠസംഗീതത്തിന്റെ ഉന്നത ശൈലങ്ങളിലേക്ക് അനായാസം പറന്നു കയറിയ ഗായകനും, പ്രശസ്ത വയലിന്‍ വിധ്വാന്‍ ആനന്ദ് ആര്‍ ജയറാമും ചേര്‍ന്ന് ശുദ്ധ രീതിയില്‍ രണ്ടു മണിക്കൂര്‍ ആലപിച്ചപ്പോള്‍ ഏവര്‍ക്കും ആനന്ദത്തിന്റെ ശുഭ സൂചകമാണ് പ്രദാനം ചെയ്തത്.
കെ.പി.ബിജു സ്വാഗതം പറഞ്ഞു. പ്രശസ്ത സംഗീതജ്ഞന്‍ എം. ജയചന്ദ്രന്‍ കലാകാരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.
