പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്യാതനായി–മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് അനുശോചിച്ചു.
തിരുവനന്തപുരം: മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) നിര്യാതനായി.
ഓച്ചിറയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ദേഹാസ്വാസ്യം ഉണ്ടായതിനെതുടര്‍ന്ന് വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവായ ഗോപാലകൃഷ്ണന്‍ ചടയമംഗലം എം.എല്‍.എയായിരുന്നു.
മില്‍മയുടെ സുവര്‍ണകാലം പ്രയാര്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ച സമയമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റും കെഎസ് യുവിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്നു.
ഇടതുസര്‍ക്കാരുമായി ഇടഞ്ഞ പ്രയാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടിവന്നത് വിവാദമായിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളായിരുന്നു ഇടതുസര്‍ക്കാരിനും പ്രയാറിനും.
ഇതോടെയാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി നാലുവര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്.
പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും മില്‍മയെയും നയിച്ച അദ്ദേഹം ദീര്‍ഘകാലമായി സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വിഷമിക്കുന്ന എല്ലാവരെയും
അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു രമേശ് ചെന്നിത്തലയും അനുശോചിച്ചു.
മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് അനുശോചിച്ചു.
മുന്‍ എം. എല്‍. എയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ വിയോഗത്തില്‍ മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് യോഗം അനുശോചിച്ചു.
യോഗത്തില്‍ മാനേജിംഗ് ട്രസ്റ്റി കെ.സി.മണികണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. ഇ. കുഞ്ഞിരാമന്‍ അനുശോചന പ്രഭാഷണം നടത്തി.
യോഗത്തില്‍ പി.ടി.മുരളീധരന്‍, കെ.പി.രാജീവന്‍, പി.വി.സതീഷ് കുമാര്‍, സതീശന്‍ തില്ലങ്കേരി, വിജയ് നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.
്ര