കോട്ടയം സംഭവം-കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

തളിപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് യുവതി മരിച്ചതില്‍ പ്രതിഷേധിച്ച് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനത്തിന്റെ അദ്ധ്യക്ഷതയില്‍ ഡി.സി.സി ജന:സെക്രട്ടറി ടി ജനാര്‍ദ്ദനന്‍ പ്രതിഷേധ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. എം.വി.പ്രേമരാജന്‍, സണ്ണി താഴത്തേ കൂടത്തില്‍, ഹംസ കൂനം, പി.പി.നിസാര്‍, കെ.റഷീദ്, കെ.രാജീവന്‍, പി.പി.രാജേഷ്, ടി.കെ.ലക്ഷ്മണന്‍, മുഹമ്മദ് കുഞ്ഞി, നിമിഷ, ഫൗസിയ, കെ.ആലികുഞ്ഞി, കെ.വി.മുഹമ്മദ്കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി

പരിയാരം:കേരള സര്‍ക്കാറിന്റെ സര്‍ക്കാര്‍ ആശുപത്രികളോടുള്ള അവഗണനയിലും അനാസ്ഥക്കുമെതിരെ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍, ഐ.വി.കുഞ്ഞിരാമന്‍, പി.വി. രാമചന്ദ്രന്‍, ഇ.വിജയന്‍, സൗമിനി നാരായണന്‍, പി.എം.അല്‍അമീന്‍, വി.വി.രാജന്‍, ഇ.ടി.ഹരീഷ്, വി.വി.സി.ബാലന്‍, വി.ബി കുബേരന്‍ നമ്പൂതിരി, അഡ്വ: സുരജ് പരിയാരം, കെ.വി.സുരാഗ്, എ.ടി.ജനാര്‍ദ്ദനന്‍, ദൃശ്യ ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി