സിപിഎം അനുഭവത്തില്‍ നിന്നും പാഠം പഠിക്കുന്നില്ല:അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്-പിലാത്തറയില്‍ യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം.

ചെറുതാഴം: പതിനാറാം വാര്‍ഡ് കക്കോണിയില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥി യു രാമചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം യുഡിഎഫ് പ്രവര്‍ത്തകന്‍ തമീമിന്റെ വീടിനു നേരെ ഇന്നലെ രാത്രി

കല്ലെറിഞ്ഞ് ജനല്‍ പാളികള്‍ തകര്‍ത്ത നടപടി ജനാധിപത്യ വിരുദ്ധവും തിരഞ്ഞെടുപ്പ് വിജയത്തെ സി പി എം അംഗീകരിക്കുന്നില്ല എന്നതിന്റെ മകുടോദാഹരണമാണെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

കല്ലെറിഞ്ഞു തകര്‍ത്ത വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ ഈ രാഷ്ട്രീയ നിലപാടുകളില്‍ അവര്‍ സ്വയം തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ വലിയ വില ആ പാര്‍ട്ടി നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നേതാക്കളായ എം.പി.ഉണ്ണികൃഷ്ണന്‍, എസ്.കെ.പി സക്കറിയ, അഡ്വ.റഷീദ് കവ്വായി, അഡ്വ.കെ.ബ്രിജേഷ് കുമാര്‍, വി.രാജന്‍, നിയുക്ത പഞ്ചായത്ത് മെമ്പര്‍ യു.രാമചന്ദ്രന്‍, വരുണ്‍ കൃഷ്ണന്‍,

ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവ് നജ്മുദ്ദീന്‍, സജീഷ് പുത്തൂര്‍, സുധീഷ് കടന്നപ്പള്ളി തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു.

വൈകുന്നേരം നടന്ന പ്രതിഷേധ പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് കല്യാശേരി മണ്ഡലം പ്രസിഡന്റ് എസ്.കെ.പി.സക്കരിയ അദ്യക്ഷത വഹിച്ചു.

മുസ്തഫ കൊട്ടില, സുധീഷ് കടന്നപ്പള്ളി, യു.രാമചന്ദ്രന്‍, എം.പി.ഉണ്ണികൃഷ്ണന്‍, കെ.രാമദാസ്, പി.കെ.പി.അസ്ലം, ഇബ്രാഹി മാസ്റ്റര്‍, ഫൈസല്‍ കുഞ്ഞിമംഗലം, വരുണ്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.