സ്‌ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ച വകയില്‍ ലഭിക്കാനുള്ള പണം നല്‍കിയില്ല, കോണ്‍ട്രാക്ടറുടെ വീട് ജപ്തി ചെയ്യുന്നു, കുടുംബം സത്യാഗ്രഹം തുടങ്ങി.
വളക്കൈ: സ്‌ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ച വകയില്‍ ലഭിക്കാനുള്ള പണം നല്‍കിയില്ല, കോണ്‍ട്രാക്ടറുടെ വീട് ജപ്തി ചെയ്യുന്നു, കുടുംബം സത്യാഗ്രഹം തുടങ്ങി.
കൊയ്യം മേനോന്‍മൊട്ടയിലെ ദാറുല്‍മര്‍വയില്‍ എന്‍.പി.ഉമ്മറും കുടുംബവുമാണ് സത്യാഗ്രഹം തുടങ്ങിയത്.
40 ലക്ഷം രൂപ വളക്കൈ എ.എല്‍.പി സ്‌ക്കൂളിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് നല്‍കിയിട്ടും 10 ലക്ഷം രൂപ കമ്മീഷന്‍ കൊടുക്കാത്തതിനാല്‍ സ്‌ക്കൂള്‍ മാനേജര്‍ കോണ്‍ട്രാക്ട് എടുത്ത വകയില്‍ ലഭിക്കേണ്ട പണം നല്‍കുന്നില്ലെന്നാണ് പരാതി.
നിര്‍മ്മാണ ആവശ്യത്തിന് തളിപ്പറമ്പ് അര്‍ബന്‍ ബേങ്കില്‍ നിന്ന് വീട് പണയപ്പെടുത്തി എടുത്ത വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ ബേങ്ക് ജപ്തിനടപടിയുമായി
മുന്നോട്ടുപോകുകയാണ് ഈ സാഹചര്യത്തിലാണ് ഉമ്മറും കുടുംബവും സ്‌ക്കൂളിന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചത്.
