ശമ്പളം മുടങ്ങിയിട്ട് മാസം മൂന്നാകുന്നു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

പരിയാരം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളവിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.

ഓഫീസിനുമുന്നില്‍നടന്ന പ്രതിഷേധ യോഗത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയായ ആംസ്റ്റയുടെ പ്രസിഡന്റ് ഡോ. കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.

സെകട്ടറി ഡോ.അനൂപ് ജെ.മറ്റം, ഡോ.പ്രെറ്റി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഡോ.പി.അരുണ്‍കുമാര്‍, ഡോ ബിഫി ജോയ്, ഡോ.ഷാമിന്‍ ജേക്കബ്, ഡോ.മുഹമ്മദ് ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

128 ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം കുടിശ്ശികയായി നില്‍ക്കുകയാണ്.

നിരവധിതവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടും യാതൊരുനടപടികളും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.