തളിപ്പറമ്പില്‍ ഐ.എം.എയുടെ പ്രതിഷേധ പ്രകടനം

തളിപ്പറമ്പ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനയെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരത്തില്‍ ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

തുടര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ലത മേരി ജോസ് അധ്യക്ഷത വഹിച്ചു.

സെകട്ടറി ഡോ.അരുണ്‍ ശങ്കര്‍, ഡോ.കെ.വി.മുകുന്ദന്‍, ഡോ.ഷരീഫ്, ഡോ.രവീന്ദ്രന്‍, ഡോ.കെ.ടി.മാധവന്‍, ഡോ.അനീഷ് പ്രസംഗിച്ചു.

ചിറവക്കില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ ഡോക്ടര്‍മാരെ കൂടാതെ പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു.