പി.ടി.തോമസ് നിലപാടുകളുടെ സൂര്യതേജസ്-എം.പ്രദീപ്കുമാര്‍

പി.ടി.തോമസ് നിലപാടുകളുടെ സൂര്യതേജസ്-എം.പ്രദീപ്കുമാര്‍

 

തളിപ്പറമ്പ്: മണ്ണിനേയും മനുഷ്യനേയും പ്രകൃതിയേയും സ്‌നേഹിച്ച, പരിസ്ഥിതിക്കു വേണ്ടി അങ്ങേയറ്റം പോരാടിയ നിലപാടിന്റെ രാജാവായ സൂര്യന്‍ അണഞ്ഞു.

പി ടി യുടെ അകാല വേര്‍പാട് സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് മാനവ സംസ്‌കൃതി സംസ്ഥാന വൈസ് ചെയര്‍മാന്‍ എം പ്രദീപ്കുമാര്‍ അഭിപ്രായപ്പെട്ടു.

ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പി ടി തോമസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.വി.ടി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.വി.മഹേഷ്, ടി.ജനാര്‍ദ്ദനന്‍, പി.ഗംഗാധരന്‍, ഇ.ടി.രാജീവന്‍, പി.കെ.സരസ്വതി, എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍ മാസ്റ്റര്‍, മാവില പത്മനാഭന്‍ എന്നിവവര്‍ സംസാരിച്ചു.

പിന്നണി ഗായകന്‍ വിശ്വനാഥന്‍, സജീവന്‍ എന്നിവര്‍ പി ടി തോമസിന്റെ ഇഷ്ടഗാനമായ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും…… എന്ന ഗാനം സദസില്‍ ആലപിച്ചു.