പുണ്യം പൂങ്കാവനത്തിന്റെ 2022ലെ പുതിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ കണ്ണൂര്‍ പിള്ളയാര്‍ കോവിലില്‍

തളിപ്പറമ്പ്: പുണ്യം പൂങ്കാവനത്തിന്റെ 2022ലെ പദ്ധതികളിലൊന്നായ 2022 ഇലഞ്ഞിമരം കേരളത്തിലുടനീളം നട്ടു പരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ പുതുവല്‍സരദിനത്തില്‍ രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ ശ്രീ പിള്ളയാര്‍ കോവിലില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വ്വഹിക്കും.

മലബാര്‍ ദേവസ്വം ബോര്‍ഡും പുണ്യം പൂങ്കാവനവും കൈകോര്‍ത്ത് നടത്തിവരുന്ന പദ്ധതികളായ അയ്യപ്പ സംഗമം, പൂജാപുഷ്‌പോദ്യാനം, നക്ഷത്ര വനം, ഔഷധസസ്യ തോട്ടം, മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ ചങ്ങലയിലെ നൂതന കണ്ണിയാണ് 2022 ഇലഞ്ഞിമരം നടുകയെന്നത്.

സസ്യങ്ങളും മരങ്ങളും പൊതുവെ വ്യാപകമായി നട്ടുപിടിപ്പിക്കുന്നുണ്ടെങ്കിലും പരിപാലനം തുലോം കുറവായ സാഹചര്യത്തില്‍ നക്ഷത്ര വനം വീടുവീടാന്തിരം നടപ്പിലാക്കാനുള്ള ഒരു പദ്ധതിയും കൂടെ നടപ്പിലാക്കാന്‍ ശ്രമിച്ചുവരികയാണ് പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍.

ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ശബരിമല മേല്‍ശാന്തിക്ക് നല്‍കി കൊണ്ട് പാലക്കാട് ജില്ല കോഓര്‍ഡിനേറ്റര്‍ ജിതേഷ് കോര്‍ കമ്മിറ്റി അംഗമായ .രാജേഷ് അടക്കാപുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശബരിമല സന്നിധാനത്തു വെച്ച് നടത്തിക്കഴിഞ്ഞു.

ഓരോ നക്ഷത്രക്കാരും തന്റെ നക്ഷത്രത്തിന്റെ വൃക്ഷം നട്ടുനനച്ച് പരിപാലിക്കുമെന്നതില്‍ വീഴ്ച വരുത്തില്ല എന്ന വിശ്വാസത്തിലാണ് ഇത്തരം പദ്ധതി ആസൂത്രണം ചെയ്തത്.

ആര്‍.രമേഷ് (ഡി.വൈ.എസ്.പി നാര്‍കോട്ടിക്‌സ് ), പിള്ളയാര്‍ കോവില്‍ മുന്‍ ട്രസ്റ്റി പ്രമോദ്, വള്ളിയൂര്‍ക്കാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍, ടി.കെ.സുധി ( ടെംപിള്‍ കോഓര്‍ഡിനേഷന്‍ സംസ്ഥാന സമിതി അംഗം) പുണ്യം പൂങ്കാവനം പാലക്കാട് ജില്ല കോര്‍ കമ്മിറ്റി അംഗം രാജേഷ് അടക്കാപ്പുത്തൂര്‍, കണ്ണൂര്‍ ജില്ല കോഓര്‍ഡിനേറ്റര്‍ കെ.സി. മണികണ്ഠന്‍ നായര്‍, കണ്‍വീനര്‍മാരായ പി.ടി.മുരളീധരന്‍, സതീശന്‍ തില്ലങ്കേരി, പി.വി.സതീഷ് കുമാര്‍, വിജയ് നീലകണ്ഠന്‍, വിനോദ് കണ്ടക്കൈ, ടി.പി. രാജന്‍ (കണ്‍വീനര്‍, ഗിരീശന്‍ പി.കീച്ചേരി,
ടെംപിള്‍ കോഓര്‍ഡിനേഷന്‍ തളിപ്പറമ്പ്)എന്നിവര്‍ പങ്കെടുക്കും.

മാലിന്യ, പ്ലാസ്റ്റിക്ക് മുക്ത ശബരിമല എന്ന മഹത്ത് കര്‍മ്മമുയര്‍ത്തിപ്പിടിച്ച് പി.വിജയന്‍ ഐ പി എസ് (ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്) തുടങ്ങി വെച്ച പുണ്യം പൂങ്കാവനം പദ്ധതി ദക്ഷിണേന്ത്യ മുഴുവന്‍ ഏറ്റെടുത്ത് നടത്തിവരികയാണ്.

മലബാര്‍ ദേവസ്വം ബോര്‍ഡ് യോഗ തീരുമാനപ്രകാരം ഈ പദ്ധതി മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നടപ്പിലാക്കി തുടങ്ങി.