പുണ്യം പൂങ്കാവനം-ജില്ലയിലെ ആദ്യത്തെ നക്ഷത്രവനം ഉദ്ഘാടനം ചെയ്തു-

കൂത്തുപറമ്പ്: പുണ്യം പൂങ്കാവനം പദ്ധതിയുടെ കണ്ണൂര്‍ ജില്ലയിലെ ആദ്യ നക്ഷത്രവനം കോട്ടയം ശ്രീതൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഉത്രാടം നക്ഷത്രമരമായ പ്ലാവ് നട്ടു കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

ഭക്തരുടെ പേരില്‍ ബാക്കിയുള്ള മറ്റു മരങ്ങളും നട്ടു. ചടങ്ങില്‍കോട്ടയംരാജ സതീഷ് വര്‍മ്മ, കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.രാജീവന്‍, മുന്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ഭാസ്‌ക്കരന്‍ മാസ്റ്റര്‍, തലശ്ശേരി ഡിവിഷന്‍ മെമ്പര്‍

സതീഷ് തില്ലങ്കേരി, ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.സി. മണികണ്ഠന്‍ നായര്‍, എം.മനോഹരന്‍ (ഫിറ്റ്‌പേഴ്‌സണ്‍), നവീകരണ കമ്മിറ്റി സെക്രട്ടറി പി.പ്രവീണ്‍കുമാര്‍, തൊടിക്കളം ശിവക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ ജയേഷ് എന്നിവര്‍ പങ്കെടുത്തു.