മാവേലിസ്റ്റോര്‍ ദാ ഇനി നിങ്ങളുടെ വീടിനരികത്ത്– സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പനശാലക്ക് നാളെ (വ്യാഴം)തുടക്കം

കണ്ണൂര്‍: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈക്കോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ആരംഭിക്കും. കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിക്കും. പയ്യന്നൂര്‍ താലൂക്കിന്റെ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറിന്റെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ടി ഐ മധുസൂദനന്‍ എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്യും. സഞ്ചരിക്കുന്ന വില്പനശാല എത്തിച്ചേരുന്ന തീയ്യതിയും സ്ഥലവും സമയവും യഥാക്രമം:

കണ്ണൂര്‍ താലൂക്ക്–

കണ്ണൂര്‍ ഡിപ്പോ: ഡിസംബര്‍ രണ്ട് രാവിലെ ഒമ്പത് മണി ചാലാട്, 10.30 പള്ളിയാന്‍മൂല, ഉച്ച 12 മണി അലവില്‍, 2.30 നീര്‍ക്കടവ്, വൈകിട്ട് 4 മണി അഴീക്കല്‍.
തലശ്ശേരി ഡിപ്പോ: രാവിലെ 10.30 കൈതേരി, 12.30 കണ്ണവം കോളനി, വൈകിട്ട് മൂന്ന് മണി കാര്യാട്ട്പുറം, 4.30 പൂക്കോം, ആറ് മണി ചൊക്ലി.
ഇരിട്ടി ഡിപ്പോ രാവിലെ 10 മണി ഉളിയില്‍, 12 മണി മാടത്തി, ഉച്ച രണ്ട് മണി വെളിമാനം, വൈകിട്ട് നാല് മണി ആറളം, ആറ് മണി എടത്തൊട്ടി.
കണ്ണൂര്‍ ഡിപ്പോ ഡിസംബര്‍ മൂന്ന് രാവിലെ ഒമ്പത് മണി കാനച്ചേരി ചാപ്പ, 11 മണി മുണ്ടേരി മൊട്ട, 2.30 മതുക്കോത്ത്, വൈകിട്ട് നാല് മണി കാപ്പാട്. തലശ്ശേരി ഡിപ്പോ രാവിലെ 10 മണി വായന്നൂര്‍, 12 മണി നിടുംപൊയില്‍, രണ്ട് മണി പൂളക്കുറ്റി, വൈകിട്ട് നാല് മണി കൊളക്കാട്.
ഇരിട്ടി ഡിപ്പോ രാവിലെ 10 മണി കൊളശ്ശേരി, 12 മണി കാപ്പുമ്മല്‍, രണ്ട് മണി കുഴിയില്‍ പീടിക, 3.30 കീഴല്ലൂര്‍, 5.30 കാരപേരാവൂര്‍.

പയ്യന്നൂര്‍ താലൂക്ക്

ഡിസംബര്‍ രണ്ട് വ്യാഴം രാവിലെ ഒമ്പത് മണി രാമന്തളി, 11 മണിപാലക്കോട്, ഉച്ചക്ക് ഒരു മണിആലക്കാട്, മൂന്ന് മണികുഞ്ഞിമംഗലം,അഞ്ച് മണി ഏഴോം പഞ്ചായത്ത്. ഡിസംബര്‍ മൂന്ന് വെള്ളി രാവിലെ ഒമ്പത് മണിഎരമം, 11 മണിമാത്തില്‍, ഉച്ചക്ക് ഒരു മണിഓലയമ്പാടി, മൂന്ന് മണിപൊന്നമ്പാറ, അഞ്ച് മണി തിരുമേനി

തളിപ്പറമ്പ് താലൂക്ക്

ഡിസംബര്‍ രണ്ട് വ്യാഴം രാവിലെ ഒമ്പത് മണിഅരിപ്പാമ്പ്ര, 11 മണി ഒടുവള്ളി, ഒരു മണികരുവഞ്ചാല്‍, മൂന്ന് മണി വെള്ളാട് കവല, അഞ്ച് മണിചീക്കാട്. ഡിസംബര്‍ മൂന്ന് വെള്ളി രാവിലെ ഒമ്പത് മണിഅരിമ്പ്ര, 11 മണികൊയ്യം, ഒരു മണി-കൊളത്തൂര്‍, മൂന്ന് മണി-മടമ്പം,അഞ്ച് മണി -കാഞ്ഞിരക്കൊല്ലി.

സബ്‌സിഡി സാധനങ്ങളും ശബരി ഉല്‍പന്നങ്ങളും മൊബൈല്‍ മാവേലിസ്‌റ്റോറില്‍ ലഭിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കരുതണം.