പി.വി.കൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം നാലിന്.

പരിയാരം: പരിയാരം മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും
ഡി.സി.സി മെമ്പറുമായിരുന്ന പി.വി.കൃഷ്ണന്റെ എട്ടാം ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ഇന്ന് വൈകുന്നേരം നാലിന് നടക്കും.

പി.വി.കൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍
അദ്ദേഹത്തിന്റെ വെള്ളാവിലെ വസതിയില്‍ നടക്കുന്ന പരിപാടി മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റ് ചെയര്‍മാന്‍ ഇ.ടി.രാജീവന്‍ അധ്യക്ഷത വഹിക്കും.

ടി.ജനാര്‍ദ്ദനന്‍, രാജീവന്‍ കപ്പച്ചേരി, പി.കെ.സരസ്വതി, സി.ശിവശങ്കരന്‍ മാസ്റ്റര്‍, പി.സുഖദേവന്‍ മാസ്റ്റര്‍, പി.വി.ഗോപാലന്‍ എന്നിവര്‍ പ്രസംഗിക്കും.

ട്രസ്റ്റ് ട്രഷറര്‍ പി.വി.നാരായണന്‍കുട്ടി സ്വാഗതവും സെക്രട്ടെറി പി.രാജീവന്‍ നന്ദിയും പറയും.