പി.വി.വിനോദ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.

 

തിരുവനന്തപുരം: റവന്യൂവകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് തിരുവനന്തപുരത്ത് ഇന്ന് ഏറ്റുവാങ്ങി.

റവന്യൂമന്ത്രി കെ.രാജനാണ് തിരുവനന്തപുരത്ത് റവന്യൂ ദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പി.വി.വിനോദിന് അവാര്‍ഡ് സമ്മാനിച്ചത്.

കണ്ണൂര്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡാണ് വിനോദിന് ലഭിച്ചത്.

പരിയാരം വില്ലേജ് ഓഫീസ് പരിധിയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനോദിനെ
അവാര്‍ഡിന് തെരഞ്ഞെടുത്തത്.

കുറുമാത്തൂര്‍ ചൊറുക്കള സ്വദേശിയായ വിനോദ് എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റാണ്.