റോട്ടറി ക്ലബ് പിലാത്തറ, ആര്‍ച്ചി കൈറ്റ്‌സ് എഡ്യൂക്കേഷന്‍ ക്വിസ് മല്‍സരം കടന്നപ്പള്ളി യുപിക്കും എടനാട് എല്‍പിക്കും ഒന്നാംസ്ഥാനം.

പിലാത്തറ: റോട്ടറി ക്ലബ് പിലാത്തറ, ആര്‍ച്ചി കൈറ്റ്‌സ് എഡ്യൂക്കേഷന്‍ എന്നിവ സംയുക്തമായി നടത്തിയ റിപ്ലബിക് ദിന മെഗാ ക്വിസ് മത്സരത്തില്‍ യുപി വിഭാഗത്തില്‍ കടന്നപ്പള്ളി യുപിഎസ് ഒന്നാംസ്ഥാനവും, ജി.എല്‍.പി.എസ് പാണപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മൂന്നാം സ്ഥാനം പ്രിയദര്‍ശനി യു പി വെങ്ങരക്കാണ്. എല്‍പി വിഭാഗത്തില്‍ എടനാട് എല്‍പി സ്‌കൂള്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ജി എല്‍ പി എസ് പാണപ്പുഴ, മൂന്നാം സ്ഥാനം സെന്റ് മേരീസ് വിളയാങ്കോടും കരസ്ഥമാക്കി.

പിലാത്തറയിലും പരിസരങ്ങളിലുമുള്ള എല്‍ പി, യൂ പി വിഭാഗങ്ങളിലെ 32 സ്‌കൂളുകളെ ഉള്‍പ്പെടുത്തിയാണ് മത്സരം നടത്തിയത്.

ആദ്യഘട്ടത്തില്‍ നിന്നും 4000 ഓളം കുട്ടികളില്‍ നിന്നും 96 കുട്ടികള്‍ മെഗാ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു.

ഗ്രാന്‍ഡ് മെഗാ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് ക്യാഷ് പ്രൈസും മെഡലും ട്രോഫിയും വിതരണം ചെയ്തു.

മികച്ച സ്‌കൂളിന് പ്രത്യേക മികവിനുള്ള പുരസ്‌കാരവും നല്‍കി. റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ചു ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ലക്ഷ്മണന്‍, കെ.പി.അരവിന്ദാക്ഷന്‍, കെ.രവീന്ദ്രന്‍ എന്നിവരെ ആദരിച്ചു.

റോട്ടറി ക്ലബ് പ്രസിഡന്റ് മുരളീധരന്‍, സെക്രട്ടറി കെ.രവീന്ദ്രന്‍, പി.വി.സുരേന്ദ്രനാഥ്, ചാര്‍ട്ടര്‍ പ്രസിഡന്റ് പ്രഫ.രവീന്ദ്രനാഥ്, ക്വിസ് മാസ്റ്റര്‍ ധനേഷ് ദാമോദരന്‍, ആര്‍ച്ചി കൈറ്റ്‌സ് പ്രതിനിധി ബിന്ദു സുരേഷ്, ഷനില്‍ ചെറുതാഴം എന്നിവര്‍ നേതൃത്വം നല്‍കി.