തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം വിളംബര രഥയാത്ര ശനി, ഞായര്‍ ദിവസങ്ങളില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ദേവി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര രഥയാത്രക്ക് ജനുവരി 10 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് കല്യാശ്ശേരി കാഞ്ഞിരംകുന്ന് പൊയില്‍ ശ്രീ ഭഗവതി( ദക്ഷിണ മൂകാംബിക ) ക്ഷേത്രത്തില്‍ നിന്നും തുടക്കം കുറിക്കും.

തുടര്‍ന്ന് കണ്ടന്തളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വടേശ്വരം മഹാദേവ ക്ഷേത്രം, എരിഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രം, മേല്‍ത്തളി മഹാദേവ ക്ഷേത്രം, ചെപ്പന്നൂല്‍ അനന്തോച്ചാല്‍ മഹാവിഷ്ണു ക്ഷേത്രം, വരഡൂല്‍ ലക്ഷ്മി നാരായണസ്വാമി ക്ഷേത്രം, കുറ്റിക്കോല്‍ പാറാട്ട് എള്ളോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, മുയ്യം ഇരട്ട തൃക്കോവില്‍ ക്ഷേത്രം, പനക്കാട് കങ്കണംചാല്‍ മഹാവിഷ്ണു ക്ഷേത്രം, പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മോലോമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, വിക്രാനന്ദപുരം ക്ഷേത്രം, കീഴാറ്റൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി തളിപ്പറമ്പ് ശ്രീ കാപാലികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കുന്നു.
ജനുവരി 11 ന് ഞായറാഴ്ച പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മഴൂര്‍ ബലഭദ്ര സ്വാമി ക്ഷേത്ര പരിസരം, നടുവാലൂര്‍ വാരത്ത് മഹാവിഷ്ണു ക്ഷേത്രം, നെടിയങ്ങ സ്വാമിമഠം, പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാണപ്പുഴ മുത്തപ്പന്‍ മഠപ്പുര, പടവില്‍ മുത്തപ്പന്‍ മടപ്പുര, പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം, പുളിപ്പറമ്പ് ഫോറസ്റ്റ് മുത്തപ്പന്‍ മഠപ്പുര, ചെറിയാമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രം, പറപ്പൂല്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം, കീഴാറ്റൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് കൊട്ടാര പരിസരത്തു നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. 21 നാണ് ഈ വര്‍ഷത്തെ പൊങ്കാല മഹോല്‍സവം നടക്കുക.
