റാഗിംഗ് നടത്തിയതിന് അഞ്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: റാഗിംഗ് നടത്തിയതിന് അഞ്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ഇരിണാവ് പയ്യട്ടത്തെ വെണ്ടക്കന്‍ വീട്ടില്‍ മുഹമ്മദ് അഫ്നാന്റെ പരാതിയിലാണ് കേസ്.

ജൂണ്‍-14 നായിരുന്നു സംഭവം.

സീനിയര്‍ വിദ്യാര്‍ത്ഥികളായ ചെറുകുന്ന് പാലങ്ങാട്ട് വീട്ടില്‍ പി.പി.അന്‍ഷാദ്, നെല്ലിപ്പറമ്പ് സുമയ്യ മന്‍സിലില്‍ ഹിഷാം മുനീര്‍, അരിമ്പ്ര പുതിയകത്ത് വീട്ടില്‍ പി.വാരിസ്, കുറ്റിക്കോലിലെ അഞ്ചല്‍ സലാം എന്നിവരുടെ പേരിലാണ് റാഗിംഗ് വിരുദ്ധ നിയമപ്രകാരം കേസ്.

ഇതില്‍ അഞ്ചലിനെ അച്ചടക്ക നടപടിയുടെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.