തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും.
ഇതിനുള്ള അനുമതി ഇന്ന് നാലോടെ താലൂക്ക് ഓഫീസില്‍ ലഭിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചയായി കൗണ്ടര്‍ അടച്ചിട്ടിരിക്കയായിരുന്നു. പാലക്കാട്ടെ റെയില്‍വെ ഡിവിഷണല്‍ മാനേജരാണ് ഇതിനുള്ള അനുമതി നല്‍കിയത്.
2025 ജനുവരി 31 വരെയാണ് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ളത്.
കൗണ്ടര്‍ അടച്ചിട്ടത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കെ.സുധാകരന്‍ എം.പിയും ബി.ജെ.പി നേതാക്കളായ എ.പി.ഗംഗാധരന്‍, ചെങ്ങുനി രമേശന്‍ എന്നിവരും കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു.
റിസര്‍വേഷന്‍കൗണ്ടറിന് ഒരു വര്‍ഷക്കാലാവധിയില്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.