തളിപ്പറമ്പ്: താലൂക്ക് ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ അടിയന്തിരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് കെ.സുധാകരന്‍ എം.പി പാലക്കാട് റെയില്‍വെ ഡിവിഷണല്‍ മാനേജരോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് എം.പി കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭനെ അറിയിച്ചു.
കെ.സുധാകരന്‍ മുന്‍കൈയെടുത്താണ് 2013 ല്‍ താലൂക്ക് ഓഫീസ് വളപ്പില്‍ റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം ആരംഭിച്ചത്.
ഇപ്പോള്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടിയിരിക്കയാണ്.