മഴക്കാല രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തിലൂടെ ആശ്വാസം:എം.ബാബു വൈദ്യര്‍ ഉദിനൂര്‍
പരിയാരം: മഴക്കാല രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തിലൂടെ ആശ്വാസം ലഭിക്കുമെന്ന് ആയുര്‍വേദ ചികിത്സകനും ഗവേഷകനുമായ എം.ബാബു വൈദ്യര്‍ ഉദിനൂര്‍.

മലബാര്‍ അസോസിയേഷന്‍ ഫോര്‍ നാച്വര്‍ സംഘടിപ്പിച്ച മഴക്കാല ആരോഗ്യപരിചരണം ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാല രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശുപത്രികളിലേക്കുള്ള ഒഴുക്കും അനാവശ്യ മരുന്നുപയോഗവും തടയാന്‍ നാട്ടുവെദ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും മഴക്കാലത്ത് ജലദേഷം, തുമ്മല്‍, ചുമല്‍ വേദന, മൂക്കടപ്പ് എന്നിവയാണ് പെട്ടെന്ന് ബാധിക്കുന്നത്.
ചെറുനാരങ്ങ നീര്, തേന്‍, മഞ്ഞള്‍ പൊടി ഇവ മൂന്നും സമം ചേര്‍ത്ത് സേവിക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാം. തലവേദനക്ക് പച്ച മഞ്ഞള്‍, തുളസി ഇവ വേവിച്ച് ആവി പിടിക്കുക.
ചെറിയ പനി, ചുമ എന്നിവക്ക് തുളസി, ആടലോടക്കത്തിന്റെ ഇല, ചെറിയ ഉള്ളി, പനിക്കൂര്‍ക്ക ഇല, വെല്ലം, ചുക്ക് ഇവ ചേര്‍ത്ത് കഷായം വെച്ച് ദിവസം രണ്ടു നേരം സേവിക്കുന്നത് ഫലപ്രദമാണ്.
ദഹന കുറവിന് വെളുത്തുള്ളി, ഇഞ്ചി, തേന്‍ ഇവ സമം ചേര്‍ത്ത് അലിച്ചിറക്കുക. മഴക്കാലത്ത് തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം.
ഇങ്ങനെ ചെയ്താല്‍ തന്നെ മഴക്കാല രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷ നേടാന്‍ കഴിയുമെന്നും ബാബു വൈദ്യര്‍ പറഞ്ഞു
.
