പി.എഫ് മിനിമം പെന്‍ഷന്‍ പതിനായിരം രൂപയാക്കണം: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
കാസര്‍ഗോഡ്: പ്രോവിഡന്റ് ഫണ്ട് മിനിമം പെന്‍ഷന്‍ പതിനായിരം രൂപയാക്കിവര്‍ദ്ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് നേരില്‍ സമര്‍പ്പിച്ച ഭീമഹര്‍ജിയില്‍ ഉന്നയിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അടിയന്തരാവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.മാധവന്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു.
കാസര്‍ഗോഡ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം യോഗത്തില്‍ പ്രസംഗിച്ചു.
ചര്‍ച്ചയില്‍ എസ്.സുധീശന്‍, ക്രിസ് തോമസ്, തേക്കിന്‍കാട് ജോസഫ്, എം.ജെ.ബാബു, തോമസ് ഗ്രിഗറി, ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ് , അലക്‌സാണ്ടര്‍ സാം, സണ്ണി ജോസഫ്, ടി.ശശി മോഹന്‍, പട്ടത്താനം ശ്രീകണ്ഠന്‍, വി.എന്‍.ജയഗോപാല്‍, എന്‍.വി.മുഹമ്മദാലി, എന്‍.പി. ചെക്കുട്ടി, വി.ഹരിശങ്കര്‍, പി.ഗോപി, എം.ബാലഗോപാലന്‍, വീക്ഷണം മുഹമ്മദ്, ജയചന്ദ്രന്‍, സി.പി.എം. സെയ്ദ് അഹമ്മദ്, പി.പി.മുഹമ്മദ് കുട്ടി,പി അജയകുമാര്‍, എന്നിവര്‍ പങ്കെടുത്തു.
ഫോറം സംസ്ഥാന സമ്മേളനം തൃശൂരില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
സമ്മേളനത്തിനു മുമ്പായി മീഡിയാ ഡയറക്ടറി പ്രസിദ്ധീകരിക്കും.
ഫോറം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് വി.വി.പ്രഭാകരന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.