കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു, ആയിരത്തിലേറെ കായിക താരങ്ങള്‍ മാറ്റുരയ്ക്കും.
പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാനതല അത്‌ലറ്റിക്മീറ്റിന് ഇന്ന് (ചൊവ്വ) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ തുട ക്കമാവും.
രാവിലെ 6.30 മുതല്‍ 11.30 മണിവരേയും ഉച്ചയ്ക്കുശേഷം 3 മണി മുതല്‍ 6.30 മണിവരേ മത്സരം നടക്കുക.
സൂര്യതാപം കടുക്കുന്ന 12 മണി മുതല്‍ 2.00 മണിവരെയുള്ള സമയം മത്സരം നടത്തുന്നത് ഒഴിവാക്കിയിട്ടുണ്ട്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളാ ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്ന മെഡിക്കല്‍, ദന്തല്‍, ആയുര്‍വേദ, ഹോമിയോ, നേഴ്സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍, മറ്റ് അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെ ടുക്കപ്പെട്ട ആയിരത്തില്‍പ്പരം അത്‌ലറ്റുകളാണ് സംസ്ഥാന ഇന്റര്‍സോണ്‍ അത്‌ലറ്റിക്മീറ്റിലെ വിവിധ മത്സര ങ്ങളിലായി മാറ്റുരയ്ക്കുന്നത്.
റജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി.
അന്താരാഷ്ട്ര നിലവാരത്തിനൊത്ത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചശേഷം ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല അത്‌ലറ്റിക് മീറ്റിനാണ് ഇന്ന് മുതല്‍ തുടക്കാമാവുന്നത്.
ഒരേസമയം അരഡസനോളം ഇനങ്ങളിലെ മത്സരങ്ങള്‍ നടക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അത്‌ലറ്റ് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ(മെയ്-21) വൈകുന്നേരം 4.00 മണിക്ക് കേരളാ ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിക്കും.
ചടങ്ങില്‍, ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ വിശിഷ്ടാതിഥിയാവും.
മുന്‍ എം.എല്‍.എയും എച്ച്.ഡി.എസിലെ മുഖ്യമന്ത്രിയുടെ പ്രതിനിധിയുമായ ടി. വി. രാജേഷ് മുഖ്യാതിഥിയായിരിക്കും.
സം ഘാടക സമിതി ചെയര്‍മാന്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ.പവിത്രന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ.പ്രേമലത, ആരോഗ്യ സര്‍വകലാശാല സ്റ്റുഡന്റ്‌സ് ഡീന്‍ ഡോ.വി.എം.ഇഖ്ബാല്‍, ഡോ.ജോ ജോസഫ്, ഡോ.കെ.സുദീപ്, ഡോ.പി.സജി, പ്രൊഫ.എം.കെ.പ്രീത, ഡോ.പി.പി.ബിനീഷ് എന്നിവര്‍ പ്രസംഗിക്കും.
കേരളാ ആരോഗ്യ സര്‍വകലാശാലയുടെ പത്താമത് സംസ്ഥാന അത്ലറ്റിക് മീറ്റാണ് ഇത്തവണ നടക്കുന്നത്. ഇതിനുമുമ്പ് മൂന്നാമത്തെ അത്‌ലറ്റിക് മീറ്റിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആതിഥ്യം വഹിച്ചിരുന്നു.
അന്ന് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍,സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ ഫ്‌ളഡ്ലിറ്റ് മത്സരമായാണ് നടത്തിയത്. മെഡിക്കല്‍ കോളേജ് ആതിഥേയരാവുന്ന രണ്ടാമത്തെ സംസ്ഥാന അത്‌ലറ്റിക് മീറ്റും സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തശേഷമുള്ള ആദ്യ സംസ്ഥാന അത്‌ലറ്റിക് മീറ്റുമാണ് ഇത്തവണ പരിയാരത്ത് നടക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍പേഴ്സണും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാല്‍ ഇന്‍ ചാര്‍ജുമായ ഡോ കെ.പി ഷീബാ ദാമോദര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ പി പി ബിനീഷ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജനാര്‍ദ്ദനന്‍ ഇരിങ്ങണ്ണൂര്‍, പ്രോഗ്രം കമ്മിറ്റി ചെയര്‍മാന്‍ ഡോ.എസ്.എം. സരിന്‍, മീഡിയാ കമ്മിറ്റി കണ്‍വീനര്‍ അജിത് പാനൂര്‍ എന്നിവര്‍ പങ്കെടുത്തു.