ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം.

ചേലേരി:എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധര്‍മ പഠന വിദ്യാലയം അനുമോദിച്ചു.

എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന സാന്ദീപനി പാഠശാലയിലെ പഠിതാക്കളായ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.

ചടങ്ങില്‍ ചെയര്‍മാന്‍ പി.കെ.കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരനും പ്രഭാഷകനുമായ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ സമ്മാന വിതരണം നടത്തി.

ഇ.പി.വിനോദ്, വൈ.ശ്രീനിവാസന്‍, എം.വി.സുജിത്ത്, ഭാര്‍ഗവി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.