തളിപ്പറമ്പ് നഗരത്തിന്റെ പെരുമ ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന രാജരാജേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമാണ് മൂന്നാം വാര്‍ഡായ രാജരാജേശ്വര.
2005 ലും 2015 ലും സി.പി.എമ്മിലെ പി.വി.മാധവിടീച്ചറാണ് ഇവിടെ വിജയിച്ചത്.
2010 ല്‍ പി.പത്മനാഭനും 2020 ല്‍ പി.ഗോപിനാഥും.
20 വര്‍ഷമായി സി.പി.എം കുത്തകയാക്കി വെച്ചിരിക്കുന്ന രാജരാജേശ്വര വാര്‍ഡില്‍ എടുത്തുപറയത്തക്ക എന്ത് വികസനമാണ് നടപ്പിലാക്കിയതെന്നാണ് നാട്ടുകാരുടെ പ്രധാനചോദ്യം.
ഇത്തവണ ഒരു മാറ്റം ഉണ്ടാവണമെന്ന ആഗ്രഹം എല്ലാവരിലും കാണുന്നുണ്ടെന്നാണ് വാര്‍ഡില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
തളിപ്പറമ്പ് നഗരസഭ അധികൃതര്‍ എന്തുകൊണ്ടും പ്രത്യേക പരിഗണന നല്‍കേണ്ട വാര്‍ഡ് തന്നെയാണ് രാജരാജേശ്വര.
പക്ഷെ, നഗരസഭയിലെ മറ്റ് 33 വാര്‍ഡുകള്‍ക്ക് ലഭിക്കുന്ന പരിഗണനപോലും ഇവിടെ ലഭിച്ചില്ല എന്ന നാട്ടുകാരുടെ വിമര്‍ശനം എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍പോലും ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ട കാഴ്ച്ചയാണ് കാണുന്നത്.
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, വഴിവിളക്കുകളുടെകുറവ് തുടങ്ങി എണ്ണിപ്പറയാന്‍ നിരവധി കാര്യങ്ങളുണ്ട്.
അതിനിടെയാണ് വരിപ്പട നവീകരിക്കാന്‍ 50 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി സ്ഥലം എം.എല്‍.എയുടെ അറിയിപ്പ് വന്നത്.
പക്ഷെ, അറിയിപ്പല്ലാതെ മറ്റൊന്നും ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
എന്‍.ഡി.എക്ക് വാര്‍ഡില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണ് ഡോ.ശാന്തി ധനഞ്ജയന്‍.
ആതുര ശുശ്രൂഷ രംഗത്തും വിദ്യാഭ്യാസരംഗത്തും ലഹരിവിമോചന പ്രവര്‍ത്തനരംഗത്തും മികച്ച നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിത്വമാണ് ഡോ.ശാന്തി ധനഞ്ജയന്‍.
അതുകൊണ്ടുതന്നെ രാജരാജേശ്വര ഇത്തവണ മാറിചിന്തിക്കാനുള്ള സാഹചര്യങ്ങള്‍ സജീവമാണ്.