രാജാവിന്റെ മകന്‍ പിറന്നിട്ട് 37 വര്‍ഷം

ശശികുമാറിന്റെ സംവിധാന സഹായിയായി രംഗത്തുവന്ന തമ്പി കണ്ണന്താനം 1983 ല്‍ താവളം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

അതേ വര്‍ഷം തന്നെ പാസ്‌പോര്‍ട്ട്, 1985 ല്‍ ആ നേരം അല്‍പ്പദൂരം എന്നീ സിനിമകള്‍ചെയ്തു.

ഈ മൂന്ന് സിനിമകളും സാമ്പത്തിക പരാജയമായതോടെ 1986 ല്‍ മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് രാജാവിന്റെ മകന്‍.

പിന്നീട് 12 സിനിമകള്‍ തമ്പി സംവിധാനം ചെയ്തുവെങ്കിലും രാജാവിന്റെ മകനെ കടത്തിവെക്കുന്ന സിനിമകളൊന്നും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.

2018 ഒക്ടോബര്‍ 2 ന് തമ്പി കണ്ണന്താനം നിര്യാതനായി.

മദ്രാസിലെ മോന്‍, എം.ടി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്നിവ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍, സുരേഷ്‌ഗോപി, മോഹന്‍ ജോസ്, പ്രതാപചന്ദ്രന്‍, രതീഷ്, ജോണി, അടൂര്‍ഭാസി. ജോസ് പ്രകാശ്, മാള അരവിന്ദന്‍, കുഞ്ചന്‍, അസീസ്, സണ്ണി, മാന്നാര്‍ രാധാകൃഷ്ണന്‍, രാജസേഖരന്‍, അംബിക, കനകലത, മീനാകൃഷ്ണന്‍, മാസ്റ്റര്‍ പ്രശോഭ്, ഡോ.അലക്‌സ് മാത്യു എന്നിവരാണ് രാജാവിന്റെ മകനില്‍ പ്രധാന വേഷത്തിലെത്തിയത്.

ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.

ജയാനന്‍ വിന്‍സെന്റ് ക്യാമറയും കെ.ശങ്കുണ്ണി ചിത്രസംയോജനവും നിര്‍വ്വഹിച്ചു.

സാബു പ്രവ്ദ കലാസംവിധാനവും ഗായത്രി അശോകന്‍ പോസ്റ്റര്‍ ഡിസൈനിംഗും ചെയ്ത സിനിമ 1986 ജൂലൈ 16 ന് ജൂബിലി പിക്‌ച്ചേഴ്‌സാണ് വിതരണം ചെയ്തത്.

ഷാരോണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം.

മോഹന്‍ലാലിന്റെ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന 10 വേഷങ്ങളിലൊന്നാണ് രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസ്.

ഗാനങ്ങള്‍(രചന-ഷിബു ചക്രവര്‍ത്തി-സംഗീതം: എസ്.പി.വെങ്കിടേഷ്)

1-ദേവാംഗനേ ദേവസുന്ദരീ-(ഉണ്ണിമേനോന്‍,ലതിക).

2-ദേവാംഗനേ ദേവസുന്ദരി-(ഉണ്ണിമേനോന്‍).

3-പാടാം ഞാനാഗാനം-(എന്‍.ലതിക).

4-വിണ്ണിലെ ഗന്ധര്‍വ്വ-(ഉണ്ണിമേനോന്‍).