കൊലപാതകി രാജേഷ് പിടിയില്‍-കൊലക്കുറ്റത്തിന് കേസെടുത്തു.
കണ്ണൂര്‍: പയ്യന്നൂര്‍ കരിവള്ളൂരില്‍ പൊലീസുകാരിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍.

സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവിലെ ബാറില്‍ നിന്നാണ് വളപട്ടണം പൊലീസ് പിടികൂടിയത്.
ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
കരിവള്ളൂര്‍ പലിയേരി ദിവ്യശ്രീയാണ് (35) മരിച്ചത്.
കാസര്‍ക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും വെട്ടേറ്റു.
കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലെത്തിച്ചു.
ഇന്ന് വൈകീട്ട് 5.45 മണിയോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. കൊല നടത്താനായി പെട്രോളും കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു.
പെട്രോള്‍ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെ കഴുത്തിനു വെട്ടുകയായിരുന്നു.
ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും വെട്ടേറ്റു. ഇതു തടയാന്‍ വന്ന പിതാവ് വാസുവിന് കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്.
ഇദ്ദേഹത്തിന്റെ നിലയും ഗുരുതരമാണ്.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഏറെ നാളായി ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതിയായ രാജേഷ് ആസൂത്രിത കൊലപാതകം നടത്തിയത്.
കഴിഞ്ഞ കുറെക്കാലമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കി.
ഇരുവരും തമ്മില്‍ സ്ഥിരം വഴക്കായതിനെ തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്.
പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതിയായ ഭര്‍ത്താവ് രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
