അന്നൂരിലെ ടി.കെ.രാജേഷ് നിര്യാതനായി

പയ്യന്നൂര്‍: അന്നൂര്‍ തായിനേരി മുച്ചിലോട്ടിന് സമീപത്തെ തെക്കെ കാമ്പ്രത്ത് രാജേഷ് (53) നിര്യാതനായി.

ടേസ്റ്റി നിബിള്‍സ് ഫുഡ് ജീവനക്കാരനായിരുന്നു.

പരേതനായ കരിപ്പത്ത് രാഘവപ്പൊതുവാള്‍-ടി.കെ ശാന്ത ദമ്പതികളുടെ മകനാണ്.

ഭാര്യ: വി സീന (പനോരമ കേബിള്‍ നെറ്റ് വര്‍ക്ക്, പയ്യന്നൂര്‍).

മക്കള്‍: നിരഞ്ജന (ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി), ദേവദര്‍ശന്‍ (വിദ്യാര്‍ത്ഥി,ശ്രീനിവാസ കോളേജ്, മംഗളൂരു).

സഹോദരങ്ങള്‍: ശ്രീന(മഹാദേവ ഗ്രാമം പയ്യന്നൂര്‍), സന്തോഷ് (റിട്ട: അധ്യാപകന്‍, ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍,ഇളമ്പച്ചി, സിനിമാ തിരക്കഥാകൃത്ത് )

മൃതദേഹം ഇന്ന് ശനിയാഴ്ച (06/09/2025) രാവിലെ 10 മണി മുതല്‍ കാറമേല്‍ പുതിയങ്കാവിന് സമീപത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

ശവസംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.