രാമേന്ദ്രട്ടന് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും,
പടിയിറങ്ങുന്നത് പോലീസില്‍ പട്ടാളത്തിന്റെ കാര്യക്ഷമത നിലനിര്‍ത്തിയ വിശ്വസ്തനായ ഡ്രൈവര്‍-
പയ്യന്നൂര്‍: പോലീസ് ഡ്രൈവര്‍ പി.രാമചന്ദ്രന് നാളെ സര്‍വീസിസില്‍ നിന്ന് വിരമിക്കും.
പയ്യന്നൂര്‍ ഡി.വൈ.എസ്പിയുടെ ഡ്രൈവറായ ഇദ്ദേഹം 18 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്.
വിമുക്തഭടനായ പി.രാമചന്ദ്രന് മിലിട്ടറി സര്‍വീസിന് ശേഷമാണ് പോലീസില്‍ ചേര്‍ന്നത്.
മിലിട്ടറിയില്‍ നിന്ന് ലഭിച്ച കാര്യക്ഷമതയും അച്ചടക്കവും സേവനനിഷ്ഠയും തന്റെ 18 വര്‍ഷത്തെ പോലീസ് സര്‍വീസില്‍ ഉടനീളം അദ്ദേഹം പാലിച്ചിട്ടുണ്ട്.
മിലിട്ടറിയില്‍ 18 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് 2003ലാണ് പോലീസ് സേനയുടെ ഭാഗമാകുന്നത്.
കണ്ണൂര്‍ ടൗണ്‍, സിറ്റി, കണ്ണൂര്‍ ഫോറെന്‍സിക് ഡിപ്പാര്‍ട്മെന്റ്, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്, തളിപ്പറമ്പ ഡി.വൈ.എസ്.പി ഓഫീസ്, പയ്യന്നുര്‍ ഡി.വൈ.എസ്.പി ഓഫീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
മാതമംഗലം വെള്ളോറ സ്വദേശിയാണ്. ഭാര്യ-രാജി, മകന് അമല്‍ചന്ദ്രന്‍ വിദേശത്തു ജോലി ചെയ്യുന്ന
