രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് പെരുമഴപെയ്ത് വെള്ളംകയറി.

രാമന്തളി. കനത്ത മഴയില്‍ രാമന്തളി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ വെള്ളംകയറി.

ഇന്നലെ രാത്രി പെയ്ത കനത്തമഴയിലാണ് പെരുങ്കളിയാട്ടം നടന്നുവരുന്ന രാമന്തളി മുച്ചിലോട്ടു ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടവേദിയില്‍ വെള്ളം കയറിയത്.

മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷമാണ് രാത്രിയിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.