മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി.

പിലാത്തറ: മുഖ്യമന്ത്രിക്ക് സമനില തെറ്റി. കെ എസ് വൈ എഫ്. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ നോക്കുകയാണ് പിണറായി വിജയനും പോലീസുമെനന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി.

ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കളെ അറസ്റ്റ് ചെയുന്നത് കാട്ടാള ഭരണത്തിന് തുല്യമാണ്, നിയമ സഭ തല്ലി തകര്‍ത്തവരെ സംരക്ഷിക്കുകയും അവരെ കേരളത്തിന്റെ മന്ത്രിമാരാക്കുകയും ചെയ്തവരാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഒത്താശ ചെയുന്നത്.

യു ഡി വൈ എഫ് നേതാക്കന്‍മാരെ അറസ്റ്റ് ചെയ്താല്‍ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്ന് ഭരണകൂടം ഓര്‍ക്കണമെന്ന് യു ഡി വൈ എഫ് സംസ്ഥാന ജോ കണ്‍വീനര്‍ കൂടിയായ സുധീഷ് കടന്നപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.