രഞ്ജിത്ത് ശ്രീനിവാസന്‍ വധം -15 പേര്‍ക്കും കൊലക്കയര്‍-
മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്)വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. 15 പ്രതികളില്‍ 14 പേരും വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു. പത്താം പ്രതി അസുഖബാധിതനായി ആശുപത്രിയിലായതിനാല്‍ എത്തിയില്ല. കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20നു വിധിച്ചിരുന്നു. തുടര്‍ന്ന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷമാണു ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്കു മാറ്റിയത്.
ശിക്ഷ വിധിക്കുന്ന സാഹചര്യത്തില്‍ കോടതി പരിസരത്തു ശക്തമായ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. ചെങ്ങന്നൂര്‍, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണു കോടതിയില്‍ സുരക്ഷ ഒരുക്കിയത്. കേരളത്തില്‍ ഒരു കേസില്‍ ഇത്രയധികം പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. കേസിലെ 15 പ്രതികളും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറു ലക്ഷം രൂപ രണ്‍ജീത് ശ്രീനിവാസിന്റെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു. വിധിയില്‍ സംതൃപ്തരാണെന്ന് രണ്‍ജീത് ശ്രീനിവാസിന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.