ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ബസ് ജീവനക്കാരനെതിരെ കേസ്.

തളിപ്പറമ്പ്: ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പൂമംഗലം-കാഞ്ഞിരങ്ങാട് റോഡില്‍ പൂംഗലത്ത് പാരഡൈസ് റസ്റ്റോറന്റിന് നേരെയാണ് 2022 ഡിസംബര്‍ 7 ന് രാത്രി 11.15 ന് അക്രമം നടന്നത്.

ഇത് സംബന്ധിച്ച് ഹോട്ടലുടമ പൂമംഗലത്തെ പുതിയപുരയില്‍ പി.പി.രാജന്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടുവിലിലെ ബസ് കണ്ടക്ടര്‍ മനീഷിനെതിരെ കേസെടുത്തത്.

വാട്ടര്‍ സപ്ലൈ പൈപ്പ് തകര്‍ക്കല്‍, വൈദ്യുതി മീറ്റര്‍ ബോക്‌സ് അടിച്ചുതകര്‍ക്കല്‍, ഷോക്കേസിന്റെ ഗ്ലാസ്, നിലത്ത് പാകിയ ഗ്രാനൈറ്റ് എന്നിവ അടിച്ചുതകര്‍ത്ത് 25,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് പരാതി.