പതിനഞ്ച് വര്‍ഷം പഴയ പ്രതികാരം- സുഹൃത്തിനെ വെട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്-പ്രതികള്‍ ഒളിവില്‍
നിലേശ്വരം: പതിനഞ്ച് വര്‍ഷം മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാള്‍ കൊണ്ട് കാലിന് വെട്ടിപ്പരിക്കേല്പ്പരിക്കേല്പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളി തെരുവത്തിനാണ്(55) സുഹൃത്തായ ദിനേശന് പള്ളിക്കരയുടെ വെട്ടേറ്റത്.
ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
കടിഞ്ഞിമൂലയിലെ സുനില്‍ എന്ന സുനി(38) ദിനേശന് പള്ളിക്കര(48) എന്നിവര്‍ക്കെതിരെയാണ് കേസ്.
പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് നീലേശ്വരം പോലീസ് പറഞ്ഞു.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുരളിയെ വീട്ടിലെത്തി ഫോണ്ചെയ്തുവിളിച്ച് മദ്യപിക്കാന്‍ ക്ഷണിച്ച ദിനേശനോട് തനിക്ക് മദ്യം വേണ്ടെന്നും നീ പോയി കിടന്നുറങ്ങ് എന്ന് മുരളി ഉപദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി ഇരുകാലുകളിലും വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
മദ്യം തലക്ക്പിടിച്ചപ്പോള് 15 വര്‍ഷം മുമ്പ് മുഖത്തടിച്ചത് ഓര്‍ത്തെടുത്താണ് പ്രതികാരം ചെയ്യാനെത്തിയത്.
പരിക്കേറ്റ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന മുരളി തെരുവത്തിനെ ഇന്നലെ ശസ്ത്രക്രിയക്ക്
വിധേയനാക്കി. അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
