സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ജൂണ്‍-26, 27 തീയതികളില്‍-

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ദൂണ്‍ 26, 27 തീയതികളില്‍ നടക്കും.

കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലെ പി.വി.എസ് നമ്പ്യാര്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും.

മുതിര്‍ന്ന അഅംഗം എ.ആര്‍.സി.നായര്‍ പതാക ഉയര്‍ത്തും.

വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കെ.എന്‍.ചാലില്‍ നഗറില്‍ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം സി.എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.സന്തോഷ്‌കുമാര്‍, വി.കെ.സുരേഷ്ബാബു എന്നിവര്‍ പ്രസംഗിക്കും.

150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നാളെ(24 ന്) തളിപ്പറമ്പ് നഗരത്തില്‍ വിളംബരജാഥയും നടത്തും.