റിഫ മെഹ്നു ദുബായില്‍ മരിച്ച നിലയില്‍-

ദുബായ്: പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ജാഫിലിയയിലെ താമസസ്ഥലത്ത് റിഫയെ മരിച്ച നിലയില്‍ കണ്ടത്.

ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

മരിക്കുന്നതിന് ഒരു ദിവസം മുമ്പുവരെ റിഫ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.

ബുര്‍ജ് ഖലീഫക്ക് മുന്നില്‍ നിന്ന് ഭര്‍ത്താവിനോടൊപ്പം ഇന്‍സ്റ്റാഗ്രാം സ്റ്റോറി ചെയതതാണ് അവസാനത്തെ പോസ്റ്റ്.

ഭര്‍ത്താവ് മെഹ്നൂവിനോടൊപ്പമായിരുന്നു താമസം.

കഴിഞ്ഞ മാസമാണ് റിഫ ദുബാിലെത്തിയത്.

ഒരു മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.