പരിയാരം: പരിയാരം റോട്ടറി ക്ലബ് മൂന്നാം വാര്‍ഷിക സമ്മേളനം വെള്ളിയാഴ്ച്ച(ജനുവരി-23)രാത്രി 7 ന് ഏമ്പേറ്റ് ശിങ്കാരി ഓഡിറ്റോറിയത്തില്‍ നടക്കും.
ഇതോടൊപ്പം റോട്ടറി ചാര്‍ട്ടര്‍ ഡേ സെലിബ്രേഷനും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
മൂന്നുവര്‍ഷത്തിനിടയില്‍ വിവിധ മേഖലകളില്‍ നിരവധി പരിപാടികള്‍ റോട്ടറി ക്ലബ്ബ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷത്തെ വിദ്യാഭ്യാസ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, സൗജന്യ കണ്ണ് പരിശോധന തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. മിയാവാക്കി ഫോറസ്റ്റ്, കാര്‍ഷിക മേഖലക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍, വനിത – യുവജന ശാക്തീകരണ ക്ലാസുകള്‍ എന്നിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.
മൂന്നാം വര്‍ഷത്തില്‍ പുതുതായി മെഡിക്കല്‍ കോളേജില്‍ വാട്ടര്‍ എ.ടി.എം. ജില്ല ഗ്രാന്റോടെ സ്ഥാപിക്കാനും ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മാണം, റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ് എന്നിവയും നടപ്പിലാക്കും. .
അഡ്വ.കെ.ബ്രിജേഷ് കുമാര്‍, ഷെറിന്‍ വരയില്‍, വിജില്‍ പോള്‍, കെ.വി. അഭിലാഷ്, പി. ചന്ദ്രശേഖരന്‍, സിജി പ്രസന്നന്‍, റാണി സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.