റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, 50,000 നഷ്ടം.
പെരിങ്ങോം: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു 400 ഷീറ്റുകള്‍ കത്തിനശിച്ചു, 50,000 രൂപയുടെ പ്രാഥമിക നഷ്ടം.

പെരിങ്ങോം കൊരങ്ങാട്ടെ കെ.പി.ബഷീറിന്റെ വീടിനോട് ചേര്‍ന്ന റബ്ബര്‍തോട്ടത്തിലെ പുകപ്പുരയ്ക്കാണ് ഇന്നലെ തീപിടിച്ചത്.
വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോവിന്ദന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഇ.ടി.സന്തോഷ്‌കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജയേഷ്‌കുമാര്‍, ഷൈജു.ജഗന്‍, രാമകൃഷ്ണന്‍, ഹോംഗാര്‍ഡുമാരായ ജോര്‍ജ്, രാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
