റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, മുക്കാല്‍ലക്ഷം നഷ്ടം.

പെരിങ്ങോം: റബ്ബര്‍പുകപ്പുരക്ക് തീപിടിച്ചു, 3 ക്വിന്റല്‍ റബ്ബര്‍ഷീറ്റ് ഉള്‍പ്പെടെ കത്തിനശിച്ചു.

പെരിങ്ങോം-വയക്കര പഞ്ചായത്ത് തണ്ടനാട്ട്‌പൊയിലിലെ തുമ്പനക്കല്‍ വീട്ടില്‍ ടി.ജെ.രാജുവിന്റെ വീടിനടുത്തുള്ള റബ്ബര്‍പുരയ്ക്കാണ് തീപിടിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോൗടെയാണ് സംഭവം നടന്നത്.

തീപിടുത്തത്തില്‍ റബ്ബര്‍പുരയുടെ മേല്‍ഭാഗം മുഴുവനായും കത്തി നശിച്ചു, ഏകദേശം 75,000 രൂപ നാശനഷ്ടം കണക്കാക്കുന്നു.

സംഭവസ്ഥലത്തേക്ക് അഗ്‌നിശമന വാഹനം കടന്നുപോകാന്‍ സൗകര്യമില്ലാത്തതിനാല്‍ അഗ്നിശമനസേനാംഗങ്ങള്‍ നടന്നെത്തിയാണ് വീട്ടുമുറ്റത്തെ ഹോസ് ഉപയോഗിച്ചുവെള്ളം പമ്പ് ചെയ്തും മണല്‍വാരിയിട്ടും തീ നിയന്ത്രണ വിധേയമാക്കിയത്.

സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്റെ നേതൃത്വത്തിലുള്ള സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷെറില്‍ ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.എം.രാജേഷ്, പി.രാഗേഷ്, പി.എ.അനൂപ്, കെ.ദിനേശന്‍, പി.ലിജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.